Total Pageviews

Thursday, December 22, 2016

ശനിമാറ്റ ഫലം 2017 saturn-transit 2017 ജനുവരി 26 വ്യാഴാഴ്ച രാത്രി 7.30 ന് ശനി വൃശ്ചികം രാശിയില്‍ നിന്നും ധനു രാശിയിലേക്ക് രാശി മാറുന്നു. ഈ മാറ്റം ഓരോ കൂറുകാരെയും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം. (അശ്വതി, ഭരണി,കാര്‍ത്തിക 1/4) കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന അഷ്ടമ ശനി ദോഷം നീങ്ങുന്നതിനാല്‍ മേടക്കൂറുകാര്‍ക്ക് ആശ്വസിക്കാം. സാമ്പത്തികമായി ശരാശരിയിലും ഉയര്‍ന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബപരമായ ക്ലേശ അനുഭവങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. തൊഴില്‍ അന്വേഷികള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. പ്രത്യേകിച്ചും വിദേശ ജോലിക്ക് ശ്രമിച്ചിരുന്നവര്‍ക്ക് തടസ്സങ്ങള്‍ ഒഴിയും. എങ്കിലും അടുത്ത സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമല്ലാത്തതിനാല്‍ എല്ലാ കാര്യങ്ങള്‍ക്കും അധ്വാനഭാരം വര്‍ധിക്കും. വൈകാരിക പ്രതികരണങ്ങളെ പക്വതയാര്‍ന്ന തരത്തില്‍ ആക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും കാലം അനുകൂലമാണ്. (കാര്‍ത്തിക 3/4,രോഹിണി, മകയിരം1/2) ഇടവക്കൂറുകാര്‍ക്ക് അടുത്ത രണ്ടര വര്‍ഷം അഷ്ടമ ശനിക്കാലമാകുന്നു. അഷ്ടമശനിയില്‍ കഷ്ടാനുഭവങ്ങള്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. യാത്രയും അലച്ചിലും കൂടും. വാഹനം, വൈദ്യുതി, യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഗൌരവമേറിയതും വലിയ മുതല്മുടക്കു ള്ളതുമായ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പക്ഷെ അവിവാ ഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍, വിവാഹ നിശ്ചയം മുതലായവ നടക്കാന്‍ സാധ്യത ഏറെയാണ്‌. സര്‍ക്കാര്‍-കോടതി കാര്യ ങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.തൊഴിലില്‍ ശിക്ഷാ നടപടികള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ ത്തണം.വിദേശ ജോലിക്കാര്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ വരാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാവുന്ന സമയമാകയാല്‍ സ്മസാരത്തില്‍ മിതത്വം പാലിക്കുക. ക്ഷമ, ഭക്തി, ആത്മ വിശ്വാസം, കഠിനാധ്വാനം എന്നിവയിലൂടെ പ്രതിസന്ധികളെ മറികടക്കുക. (മകയിരം 1/2,തിരുവാതിര, പുണര്‍തം3/4) മിഥുന കൂറുകാര്‍ക്ക് ജനുവരി 26 മുതല്‍ ശനി ഏഴാം ഭാവത്തിലേക്ക് വരുന്നതിനാല്‍ കണ്ടക ശനി ആരംഭിക്കുന്നു. വ്യാഴവും ഇപ്പോള്‍ പ്രതികൂലമാകയാല്‍ അനിഷ്ടകരമായ അനുഭവങ്ങള്‍ അടുത്ത സെപ്റ്റംബര്‍ വരെ പ്രതീക്ഷിക്കേണ്ടതാണ്. തൊഴിലിലും ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ വരാം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയം നീണ്ടുപോകും.വിവാഹിതര്‍ക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധം അത്ര സുഖകരമാകാന്‍ ഇടയില്ല.പങ്കു കച്ചവടം മുതലായ സംരംഭങ്ങള്‍ ഗുണകരമാകാന്‍ ഇടയില്ല.തൊഴിലില്‍ അനിഷ്ടകരമായ സ്ഥലം മാറ്റം, സ്ഥാന മാറ്റം മുതലായവ വന്നാല്‍ അത്ഭുതപ്പെടാനില്ല.സാമ്പത്തികമായും ചില ബുദ്ധിമുട്ടുകള്‍ അടുത്ത സെപ്റ്റംബര്‍ വരെ വരാവുന്നതാണ്. ഹൃദയ സംബന്ധ മായും ഉദര സംബന്ധിയായും ഉള്ള വ്യാധികള്‍ ഉള്ളവര്‍ വൈദ്യോ പദേശവും പഥ്യവും കര്‍ശനമായി പാലിക്കണം. സ്വന്തം രഹസ്യങ്ങള്‍ മട്ടുല്ലവടുമായി പങ്കിടുന്നത് ഗുണകരമാകില്ല.അനാവശ്യ വിവാദ ങ്ങളില്‍ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം. (പുണര്‍തം1/4, പൂയം, ആയില്യം) ശനി ആറിലേക്ക് മാറുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയ മാണ്. വിശിഷ്യ വ്യാഴം കൂടെ ഇപ്പോള്‍ അനുകൂലമാകയാല്‍. സാമ്പത്തികമായും തൊഴിലപരമായും ഉയര്‍ച്ച ഉണ്ടാകും. സ്ഥാന കയറ്റം, ആനുകൂല്യ വര്‍ധനവ് എന്നിവ നിശ്ചയമായും പ്രതീക്ഷി ക്കാം. ആഗ്രഹസാധ്യം മൂലം മന സംതൃപ്തി കൈവരും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളവും സന്തോഷപ്രദവും ആകും. അകന്നിരുന്നവര്‍ അടുത്ത് വരും. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ മുതല്‍ വ്യാഴം അനിഷ്ട സ്ഥാനത്തേക്ക് മാറുന്നതിനാല്‍ ഗുണാനു ഭവങ്ങള്‍ കുറയാന്‍ ഇടയുണ്ട്.പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും നിക്ഷേപങ്ങള്‍ നടത്തുവാനും സെപ്റ്റംബര്‍ വരെയുള്ള സമയം അനുകൂലമാണ്. അധ്വാനഭാരം കുറയുകയും ആരോഗ്യം മെച്ചമാകു കയും ചെയ്യും. (മകം, പൂരം,ഉത്രം 1/4) ചിങ്ങ കൂറുകാര്‍ക്ക് കണ്ടക ശനി അവസാനിക്കുന്നതിനാല്‍ ആശ്വാ സത്തിന് വകയുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന തൊഴില്‍ ക്ലേശത്തിനും മാനസിക സമ്മര്‍ദത്തിനും പരിഹാരം ഉണ്ടാ കും. സാമ്പത്തിക ഗാര്‍ഹിക പ്രശ്നങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. തൊഴിലില്‍ മാറ്റം ഉണ്ടായാലും അത് പ്രയോജന കരമായിരിക്കും. അമിത ആത്മവിശ്വാസം ഗുണകരമാകില്ല. വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ ഉപരി പഠനത്തിന് അവസരം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അംഗീകാരവും അനസരവും വര്‍ധിക്കും. കടബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ മന സമാധാനം ഉണ്ടാകും. (ഉത്രം 3/4),അത്തം, ചിത്തിര 1/2) ശനി നാലിലേക്ക് മാറുന്നതിനാല്‍ കന്നി കൂറുകാര്‍ക്ക് കണ്ടകശനി ആരംഭിക്കുകയാണ്. നല്ലതിനായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടാം. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കണം. അടുത്ത ബന്ധുജനങ്ങളുടെ വിയോഗം മുതലായ വിഷമാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. വ്യാപാര രംഗത്ത് മത്സരങ്ങളും ശത്രുതാപരമായ നീക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ശത്രുക്കള്‍ പ്രബലന്മാരാകും. മാതാവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരാം. ഗൃഹം, വാഹനം എന്നിവകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധാരാളം പണം ചിലവാകും. കടബാധ്യതകളുടെ തിരിച്ചടവ് സംബന്ധമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തുക (ചിത്തിര 1/2,ചോതി, വിശാഖം 3/4) ഏഴരശനിയില്‍ നിന്നും മോചനം ലഭിച്ചതിനാല്‍ സമാധാനമുണ്ടാകും.താളം നഷ്ടപ്പെട്ട ജീവിത ചര്യകളും തൊഴില്‍ സ്വഭാവങ്ങളും തിരികെ ശരിയായ ഗതിയിലാകും. വിദ്യാര്‍ഥിള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മത്സര പരീക്ഷകളും മറ്റും എഴുതുന്നവര്‍ക്ക് നല്ല വിജയം പ്രതീക്ഷിക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹസാധ്യം ഉണ്ടാകുന്നതാണ്. സെപ്റ്റംബര്‍ മാസത്തില്‍ വ്യാഴവും അനുകൂലമാകുന്നതോടെ സര്‍വ കാര്യ വിജയം പ്രതീക്ഷിക്കാം. സമുദായത്തിന്റെയോ സംഘടനകളുടെയോ നേതൃപദവി തേടിയെത്തും. അവിവാഹിത ര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. (വിശാഖം1/4, അനിഴം, തൃക്കേട്ട) ജന്മശനിക്കാലം അവസാനിക്കുകയും ഏഴരശനിയുടെ അവസാന രണ്ടര വര്‍ഷക്കാലം ആരംഭിക്കുകയും ചെയ്യുന്നു.കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കും ജീവിത പ്രശ്നങ്ങള്‍ക്കും സമാധാനമുണ്ടാകുമെങ്കിലും ചില തടസ്സാനുഭവങ്ങള്‍ നിലനില്‍ക്കും. നിസാരമായ രോഗങ്ങളെ കൊണ്ട് നിരന്തരം ആരോഗ്യ വിഷയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നീര്‍ദോഷ സംബന്ധിയായ വ്യാധികള്‍ ഉള്ളവര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം.സാമ്പത്തിക വിഷമതകള്‍ കുറയുമെങ്കിലും നഷ്ടാനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് ഗുണകരമാകില്ല.കുടുംബ ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള മാനസിക പ്രവണത നിയന്ത്രിക്കണം. (മൂലം, പൂരാടം,ഉത്രാടം 1/4) ഏഴര ശനിയിലെ ഏറ്റവും വിഷമകരമായ ഭാഗമായ ജന്മ ശനിയിലേക്ക് ധനുക്കൂറുകാര്‍ കടക്കുകയാണ്. ഉപജീവന മാര്‍ഗങ്ങളിലും തൊഴിലിലും അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം. നിസാര കാര്യങ്ങള്‍ക്ക് സഹ പ്രവര്‍ത്തകരുമായി കലഹിക്കാന്‍ ഇടവരും. വൈകാരിക നിയന്ത്രണം ശീലമാക്കി യില്ലെങ്കില്‍ തൊഴില്‍വൈഷമ്യം രൂക്ഷമായി എന്നു വരാം. എടുത്തുചാട്ടം നിയന്ത്രിക്കണം. കുടുംബ ബന്ധങ്ങളിലും ചില ശൈഥില്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. (ഉത്രാടം 3/4,തിരുവോണം, അവിട്ടം1/2) മകര കൂറുകാര്‍ക്ക് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ഏഴര ശനി ആരംഭിക്കുന്നു എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമാകയാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായെന്നു വരാം. ആത്മീയ കാര്യങ്ങള്‍, യോഗ, ധ്യാനം മുതലായവയില്‍ വ്യാപരിക്കുന്നതിലൂടെ മന സമാധാനം നിലനിര്‍ത്താന്‍ കഴിയും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുന്നതില്‍ നിരാശ തോന്നും.മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് ചീത്തപ്പേരു കേള്‍ക്കേണ്ടി വരും.വിവാഹം, ഗൃഹനിര്മാനം മുതലായ കാര്യങ്ങളില്‍ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം അനുകൂലമാകും. (അവിട്ടം 1/2,ചതയം, പൂരൂരുട്ടാതി3/4) ശനി പതിനൊന്നാം ഭാവത്തിലേക്കു മാറുകയാണ്. ചരവശാല്‍ ശനി പതിനൊന്നാം ഭാവത്തില്‍ വരുന്നത് അനുകൂലമാണ്. തൊഴില്‍ സമ്മര്‍ദവും സാമ്പത്തിക ക്ലേശവും കുറയും. പുതിയ ആശയങ്ങളും ചര്യകളും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും വിജയം പ്രതീക്ഷിക്കാം.വ്യാഴം പ്രതികൂല സ്ഥാനത്തു നില്‍ക്കയാല്‍ അല്പം ദൈവാധീനക്കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. വിഷ്ണുപ്രീതി വരുത്തുന്നതിലൂടെ ഇത് മറികടക്കാനാകും. ഒന്നിലധികം ധനാഗമ മാര്‍ഗങ്ങള്‍ തുറന്നു വരും. വ്യാപാരം അഭിവൃദ്ധമാകും. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. വാഹനം ഗൃഹോപകരണങ്ങള്‍ മുതലായവ വാങ്ങാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും. (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) മീനക്കൂറുകാര്‍ക്ക് ശനി പത്താം ഭാവത്തിലേക്ക് വരുന്നതിനാല്‍ കണ്ടക ശനി ആരംഭിക്കുന്നു. പത്തിലെ കണ്ടകശനി തൊഴില്‍ സംബന്ധമായി വൈഷമ്യങ്ങള്‍ വരുത്തുന്നതാണ്. എങ്കിലും വ്യാഴം ഇപ്പോള്‍ അനുകൂലമായി നില്‍ക്കുന്നതിനാല്‍ സെപ്റ്റംബര്‍ വരെ വലിയ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയില്ല. അതിനു ശേഷം ക്ലേശ അനുഭവങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. ജോലിയില്‍ അലസത പുലര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ക്ക് പോലും ഇടയുണ്ടാകാവുന്നതാണ്. വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കണം. കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാര കാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്‌ഥാനത്ത്‌ ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധി മുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും. ശനി രാശി മാറുന്ന ദിവസമായ 2017 ജനുവരി 26 ന് ശനീശ്വര ശാന്തി പൂജ, ഹോമം എന്നിവ നടത്തുകയോ അതില്‍ ഭാഗഭാക്കാ കുകയോ ചെയ്യുന്നവര്‍ക്ക് ശനി പ്രീതി ഉണ്ടാകും. പ്രാര്‍ത്ഥനയാല്‍ കാരുണ്യം ചൊരിയുന്ന ദേവനാണ് ശനീശ്വരന്‍. മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) മന:സമ്മര്‍ദം അല്പം വര്‍ദ്ധിക്കാവുന്ന വാരമാണ്. തൊഴിലില്‍ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ സംസാരം വിവേക പൂര്‍വമാകാന്‍ ശ്രദ്ധിക്കണം. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ പ്രശ്നങ്ങള്‍ വരാന്‍ ഇടയുണ്ട്. വ്യാപാര കാര്യങ്ങളില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഭൂമി ഇടപാടുകള്‍ മൂലം ലാഭം പ്രതീക്ഷിക്കാം. ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, വിഷ്ണുവിന് നെയ്‌ വിളക്ക് . ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. രോഗാദി കാര്യങ്ങള്‍ക്ക് ശമനം ഉണ്ടാകും. കുടുംബസമേതം സമയം ചിലവഴിക്കാന്‍ കഴിയും. പല പ്രശ്നങ്ങള്‍ക്കും സ്ഥായിയായ പരിഹാരം ഉണ്ടാകും. യാത്രകള്‍ ധാരാളം ആവശ്യമായി വരും. ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു നെയ്‌ അഭിഷേകം. മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4) പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ വിജയത്തില്‍ എത്തും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. സമൂഹ മധ്യത്തില്‍ അംഗീകാരം പ്രതീക്ഷിക്കാം. വാഹനമോ ഗൃഹോപകരണങ്ങളോ സ്വന്തമാക്കാന്‍ കഴിയും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. ദോഷ പരിഹാരം : സുബ്രഹ്മണ്യന് പഞ്ചാമൃത നിവേദ്യം, ശിവന് ജലധാര. കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം) പല കാര്യങ്ങള്‍ക്കും പതിവിലും അധികം അധ്വാനം വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭതടസ്സം വരാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ കര്‍മ തടസ്സത്തിനു കുറവുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. പിതാവിനോ പിതൃ ബന്ധുക്കള്‍ക്കോ അനാരോഗ്യം വരാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ മൂലം സഹായങ്ങള്‍ ലഭിക്കും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട് . ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല . Maha-Shivaratri ചിങ്ങക്കൂര്‍ (മകം, പൂരം, ഉത്രം 1/4) തൊഴില്‍ പരമായ വിഷയങ്ങളില്‍ അല്പം അനിഷ്ടകരമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. മേലധികാരികളും സഹ പ്രവര്‍ത്തകരും സഹകരണം കാണിക്കണം എന്നില്ല. രക്ത സമ്മര്‍ദ സംബന്ധമായ ക്ലേശങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. പ്രാര്‍ത്ഥനയിലും ഉപാസനയിലും ഭംഗം വരാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയില്‍ നിന്നും ആശ്വാസകരമായ പെരുമാറ്റം ഉണ്ടാകും. അപേക്ഷകളിന്മേല്‍ തീരുമാനം വൈകും. ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് പായസ നിവേദ്യം. കന്നിക്കൂര്‍ (ഉത്രം 3/4, അത്തം, ചിത്തിര 1/2) പല ആഗ്രഹങ്ങളും ഉദ്ദേശിച്ച വിധത്തില്‍ സാധിപ്പിക്കുവാന്‍ കഴിയും. പ്രവര്‍ത്തന രംഗത്ത് മികവും അംഗീകാരവും ലഭിക്കും. വായ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ വേഗത്തില്‍ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സാഹചര്യങ്ങള്‍ ലഭ്യമാകും. കുടുംബപരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം പ്രതീക്ഷിക്കാം. ബന്ധു-സുഹൃത്ത് സമാഗമത്തിന് അവസരം ലഭിക്കും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. ദോഷപരിഹാരം: ശിവന് ജലധാര, വിഷ്ണുവിന് ഭാഗ്യസൂക്തം. Lakshmi vinayaka തുലാക്കൂര്‍ (ചിത്തിര 1/2, ചോതി, വിശാഖം 3/4) ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. വ്യാപാരത്തില്‍ നിന്ന് അപ്രതീക്ഷിത ലാഭം വരാന്‍ ഇടയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി വാരം അനുകൂലമാണ്. വാരാന്ത്യത്തില്‍ പല സംഗതികള്‍ക്കും അനാവശ്യ തടസ്സങ്ങള്‍ നേരിട്ടെന്നു വരാം. ദോഷപരിഹാരം: മഹാവിഷ്ണുവിന് തുളസിമാല, ഗണപതിക്ക് മോദകം. വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട) സാമ്പത്തികമായി ദീര്‍ഘകാല പദ്ധതികളില്‍ പണം മുടക്കുന്നത് ഗുണം ചെയ്യാനിടയില്ല. തൊഴിലില്‍ നിന്നും പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാത്തതില്‍ വിഷമം തോന്നും. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യത കാണുന്നു. അലച്ചില്‍ വര്‍ധിക്കും. ദാമ്പത്യ പരമായി സംതൃപ്തമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ വന്നു ചേരും. ദോഷ പരിഹാരം : ശാസ്താവിനു എള്ള്പായസം, ശിവന് രുദ്രാഭിഷേകം. ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4) പല കാര്യങ്ങളിലും ഭാഗ്യവും ദൈവാധീനവും കുറയുന്നതായി അനുഭവപ്പെടും. കര്‍മ രംഗത്ത് വേണ്ടത്ര മാനിക്കപ്പെടാത്തത്തില്‍ നൈരാശ്യം തോന്നും. കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കും. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. സന്താനഗുണം പ്രതീക്ഷിക്കാം. വാരാന്ത്യത്തില്‍ ആനുകൂല്യം വര്‍ധിക്കാന്‍ ഇടയുണ്ട്. ദോഷ പരിഹാരം: ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാര്‍ച്ചന, ശിവന് ജലധാര. മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) പ്രവര്‍ത്തന തടസ്സം, മാര്‍ഗ ക്ലേശം എന്നിവയ്ക്ക് ഇടയുള്ള വാരമാണ്. ശരീരത്തില്‍ മുറിവ്, ക്ഷതം മുതലായവ വരാതെ ശ്രദ്ധിക്കണം. യാത്രാ വേളകളില്‍ ഭക്ഷ്യ വിഷബാധ ഏല്‍ക്കാതെ കരുതണം. ആഗ്രഹിച്ച സമയത്ത് സഹായങ്ങള്‍ ലഭ്യമാകണം എന്നില്ല. പഴയ നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിച്ചു തുടങ്ങും. ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശിവന് കൂവളമാല. കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4) കര്‍മ രംഗത്ത് അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. സാമുദായിക അംഗീകാരം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. കുടുംബപരമായ ക്ലേശങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. ആഗ്രഹ സാധ്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടി വരും. പല പ്രതിസന്ധികളെയും ആത്മ വിശ്വാസം നിറഞ്ഞ പ്രവര്‍ത്തനങ്ങളാല്‍ അതിജീവിക്കും. ദോഷപരിഹാരം: വിഷ്ണുവിന് നെയ്‌വിളക്ക്, ശാസ്താവിന് നെയ്‌ അഭിഷേകം. മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്ന് പോലും സഹായങ്ങള്‍ ലഭിക്കും. കുടുംബാന്തരീക്ഷം സമാധാനം നിറഞ്ഞതാകും. വാഹന ഉപയോഗ വേളയില്‍ ജാഗ്രത പുലര്‍ത്തണം. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. മറ്റുള്ളവരെ സഹായിക്കുവാന്‍ സാധിക്കും. ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെണ്ണ, ഗണപതിക്ക് ഉണ്ണിയപ്പം
ജന്മ സംഖ്യയും അനുകൂല ദിനങ്ങളും നിറങ്ങളും NUMEROLOGY2 ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കം ഉണ്ടെങ്കില്‍ അവകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ എന്ന് പറയുന്നത്. ഉദാഹരണമായി ഏതു മാസത്തിലെയും അഞ്ചാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ അഞ്ചായിരിക്കും. ജനന തീയതി 16 ആണെങ്കില്‍ ജന്മ സംഖ്യ എന്ന് പറയുന്നത് 1+6= 7 ആയിരിക്കും. ഇരുപത്തി രണ്ടാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ 2+2=4 ആകുന്നു. ജന്മ സംഖ്യയും അനുകൂല ദിവസവും നിറങ്ങളും എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടപ്രകാരം ചെയ്യാവുന്നവ അല്ല. ഉദാഹരണമായി നിങ്ങള്‍ ഒരു ഉദ്യോഗത്തിന് വേണ്ടി അപേക്ഷിക്കുന്നു. അധികാരികള്‍ ഒരു പ്രത്യേക ദിവസം അഭിമുഖത്തിനായി ഹാജരാകുവാന്‍ താങ്കളോട് ആവശ്യപ്പെടുന്നു. ആ ദിവസം താങ്കള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആകാം. അവിടെ നമുക്ക് തിരഞ്ഞെടുക്കാനുള്ള (choice) അവസരമില്ല. പക്ഷെ അടുത്തമാസം പതിനഞ്ചാം തീയതിക്ക് മുന്പായി ഒരു ദിവസം അഭിമുഖത്തിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍; നമുക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ അനുകൂല ദിവസം തിരഞ്ഞെടുക്കാം. ഡ്രസ്സ്‌ കോഡ്, യൂണിഫോം മുതലായ പ്രശ്നങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ അനുകൂല നിറത്തിലുള്ള വസ്ത്രത്തെ കുറിച്ച് ചിന്തിക്കാം. അല്ലാത്തപ്പോള്‍ അനുകൂല നിറത്തിലുള്ള ഒരു തൂവാലയെങ്കിലും നമുക്ക് പോക്കറ്റില്‍ കരുതാമല്ലോ. ജന്മസംഖ്യ 1 ഏതു മാസത്തിലെയും 1,10,19,2,11,20,29 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതുപോലെ കാര്‍ത്തിക, ഉത്രം, ഉത്രാടം രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളും ഞായറാഴ്ചയും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ചന്ദന നിറം, പച്ച, മഞ്ഞ, കടും കാവി , വെള്ള, റോസ് നിറങ്ങള്‍ അനുകൂലം. മേല്‍ പറഞ്ഞ ഭാഗ്യ ദിനങ്ങളില്‍ ഭാഗ്യ നിറം ധരിക്കുന്നത് ഭാഗ്യം ഇരട്ടിപ്പിക്കും. കറുപ്പ്, ബ്രൌണ്‍, നീല നിറങ്ങള്‍ പ്രതികൂലമാണ്. ജന്മസംഖ്യ 2 ഏതു മാസത്തിലെയും 2,11,20,29, എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതുപോലെ രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ചന്ദന നിറം, വെള്ള , മഞ്ഞ, ഇളം നീല , വെള്ള, റോസ് നിറങ്ങള്‍ അനുകൂലം. പച്ച, ബ്രൌണ്‍, കാവി, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്. ജന്മസംഖ്യ 3 ഏതു മാസത്തിലെയും 3, 6, 9, 12, 15, 18, 30, 21, 24, 27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ പുണര്‍തം. വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളും ചൊവ്വാ, വെള്ളി ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ചന്ദന നിറം, മഞ്ഞ, ഇളംപച്ച , കാവി, ചാര നിറങ്ങള്‍ അനുകൂലം. നീല. വെള്ള, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്. ജന്മസംഖ്യ 4 ഏതു മാസത്തിലെയും 4, 13, 22, 9,18,27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ തിരുവാതിര, ചോതി, ചതയം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളും ഞായര്‍, തിങ്കള്‍ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. ബ്രൌണ്‍, ഇളംചുവപ്പ് , ചാരനിറം, നീല, മങ്ങിയ വെളുപ്പ് (ഓഫ് വൈറ്റ്) നിറങ്ങള്‍ അനുകൂലം. മഞ്ഞ, കാവി , കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്. ജന്മസംഖ്യ 5 ഏതു മാസത്തിലെയും 5, 14, 23, 9, 18, 27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ആയില്യം ,കേട്ട, രേവതി, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും ബുധന്‍,വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. പച്ച, ബ്രൌണ്‍, ഇളം നീല മഞ്ഞ, ചന്ദന നിറങ്ങള്‍ അനുകൂലം. വെളുപ്പ്, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്. ജന്മസംഖ്യ 6 ഏതു മാസത്തിലെയും 6, 15, 24, 9, 18 ,27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ഭരണി, പൂരം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും വ്യാഴം, വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. വെള്ള, കറുപ്പ്, ഇളം ചാര നിറം, ചന്ദന നിറങ്ങള്‍ അനുകൂലം. ചുവപ്പ്. നീല,കാവി നിറങ്ങള്‍ പ്രതികൂലമാണ് ജന്മസംഖ്യ 7 ഏതു മാസത്തിലെയും 7, 16 ,25, 2 ,11, 20, 29 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ഭരണി, പൂരം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും വ്യാഴം, വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. വെള്ള. ചുമപ്പ്, റോസ്, നീല, ഓറഞ്ച്. നിറങ്ങള്‍ അനുകൂലം. കറുപ്പ്, പച്ച, തവിട്ടു നിറങ്ങള്‍ പ്രതികൂലമാണ് ജന്മസംഖ്യ 8 ഏതു മാസത്തിലെയും 8,17,26,4,13,22,31 എന്നീ തീയതികള്‍ ഇവര്‍ക്ക് ഗുണം ചെയ്യും. അതു പോലെ പൂയം, അനിഴം, ഉതൃട്ടാതി, തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളും ശനി, ഞായര്‍ എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും. നീല, ഇളം നീല, തവിട്ട് , ചുവപ്പ് നിറങ്ങള്‍ അനുകൂലം. കറുപ്പ്, വെള്ള, മഞ്ഞ നിറങ്ങള്‍ പ്രതികൂലമാണ്. ജന്മസംഖ്യ 9 ഏതു മാസത്തിലെയും 9,18,27,5,14,23 എന്നീ തീയതികള്‍ ഇവര്‍ക്ക് ആനുകൂല്യ പ്രദമാണ്. അതു പോലെ മകയിരം, ചിത്തിര, അവിട്ടം, ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങളും ചൊവ്വ,വ്യാഴം, വെള്ളി എന്നീ വാരങ്ങളും നല്ല കാര്യങ്ങള്‍ക്ക് യോജിക്കും. ചുവപ്പ്, റോസ്, നീല, കാവി നിറങ്ങള്‍ അനുകൂലം. കറുപ്പ്, പച്ച നിറങ്ങള്‍ പ്രതികൂലമാണ്.

Sunday, September 13, 2015

Services Offered by Astrologer Brijesh kurup Jyothisham Sri. Brijesh kurup is an expert in horoscope calculations and predictions based on birth times and star positions. He provides consultation services for horoscope related queries or predictions. Jaathakam The horoscope is a document defining brief prediction of life of a person based upon the planetory positions at the exact time of his birth. Usually this is written at very early age, but can be written at any time, if the exact date and time of birth, as well as place of birth are known. Prasnam Kavidi Prasnam - Kudumba Prasnam (related to family affairs), Manushika Prasnam (related to personal affairs), Devaprasnam (related to family/ancestral temples) Medical Jyothisham Predictions of diseases and disorders to body organs or areas on basis of planetory positions at time of birth, or current planetory positions and motion, and suitable remedies and precautions.

Friday, February 13, 2015

2 ND AWARD WIINING AS A JYOTHISHA MAHA PRATHIBHAA


2-ND AWARD WINNING FROM MR. ANILKUMAR HONORABLE TURISUM MINISTER FROM KERALA AT TRINANDRUM 2015

Wednesday, October 16, 2013

 ബഹു. ശ്രി വി സ് ശിവ കുമാര് നിന്നും ജ്യോതിഷ ശ്രേഷ്ഠ പണ്ടിതാൻ അവാർഡ്‌ 2014 ഏറ്റു വാങ്ങുന്നു ജ്യോതിഷ ശ്രേഷ്ഠ പണ്ടിതാൻ അവാർഡ്‌ 2014  നേടിയ ശ്രി.ബ്രിജേഷ് കുറുപ്പ് 

Sunday, August 25, 2013

Planet transits in year 2017

01.01.2017 h.06:52: Mars conjunction Neptune 03.01.2017 h.07:46: Venus ingres Pisces 03.01.2017 h.19:40: Mercury sextile Venus 04.01.2017 h.14:16: Mercury ingres Saggitarius 07.01.2017 h.06:44: Sun conjunction Pluto 10.01.2017 h.16:21: Sun square Uranus 11.01.2017 h.07:14: Mars sextile Pluto 11.01.2017 h.10:53: Saturn trine Kora 12.01.2017 h.04:42: Sun square Jupiter 12.01.2017 h.13:24: Sun square Kora 12.01.2017 h.14:03: Mercury ingres Capricorn 12.01.2017 h.21:53: Venus conjunction Neptune 14.01.2017 h.22:06: Sun square Ceres 17.01.2017 h.16:03: Jupiter opposition Kora 18.01.2017 h.07:50: Mars quincunx Jupiter 19.01.2017 h.09:15: Mars square Saturn 19.01.2017 h.21:23: Sun ingres Aquarius 20.01.2017 h.13:56: Venus sextile Pluto 23.01.2017 h.21:28: Mercury sextile Neptune 26.01.2017 h.08:01: Venus quincunx Jupiter 27.01.2017 h.17:49: Venus square Saturn 28.01.2017 h.05:38: Mars ingres Aries 29.01.2017 h.20:21: Mercury conjunction Pluto 01.02.2017 h.03:31: Mercury square Uranus 02.02.2017 h.06:05: Mercury square Kora 02.02.2017 h.15:15: Mercury square Jupiter 03.02.2017 h.15:51: Venus ingres Aries 05.02.2017 h.00:13: Ceres ingres Taurus 07.02.2017 h.09:35: Mercury ingres Aquarius 07.02.2017 h.22:59: Mercury square Ceres 09.02.2017 h.21:16: Sun sextile Uranus 10.02.2017 h.21:18: Mercury sextile Venus 11.02.2017 h.04:20: Sun sextile Kora 11.02.2017 h.15:25: Sun trine Jupiter 14.02.2017 h.05:57: Sun sextile Saturn 16.02.2017 h.18:14: Mercury sextile Mars 18.02.2017 h.11:31: Sun ingres Pisces 21.02.2017 h.04:01: Mercury sextile Uranus 21.02.2017 h.17:30: Mercury sextile Kora 21.02.2017 h.18:27: Mercury trine Jupiter 22.02.2017 h.09:02: Mars square Pluto 22.02.2017 h.22:13: Jupiter opposition Kora 23.02.2017 h.21:44: Mercury sextile Saturn 24.02.2017 h.06:35: Sun sextile Ceres 25.02.2017 h.23:07: Mercury ingres Pisces 27.02.2017 h.00:19: Mars conjunction Uranus 27.02.2017 h.14:24: Mars opposition Jupiter 28.02.2017 h.00:43: Mars conjunction Kora 02.03.2017 h.02:43: Sun conjunction Neptune 02.03.2017 h.08:06: Mercury sextile Ceres 03.03.2017 h.01:15: Jupiter opposition Uranus 04.03.2017 h.11:09: Mercury conjunction Neptune 05.03.2017 h.20:45: Mars trine Saturn 07.03.2017 h.00:28: Sun conjunction Mercury 08.03.2017 h.05:24: Mercury sextile Pluto 09.03.2017 h.08:32: Sun sextile Pluto 09.03.2017 h.14:56: Mercury quincunx Jupiter 10.03.2017 h.00:33: Mars ingres Taurus 11.03.2017 h.20:00: Sun quincunx Jupiter 12.03.2017 h.12:09: Mercury square Saturn 13.03.2017 h.21:07: Mercury ingres Aries 14.03.2017 h.16:12: Ceres sextile Neptune 17.03.2017 h.06:44: Uranus conjunction Kora 17.03.2017 h.21:47: Sun square Saturn 18.03.2017 h.12:26: Mercury conjunction Venus 20.03.2017 h.10:28: Sun ingres Aries 24.03.2017 h.00:44: Mercury square Pluto 24.03.2017 h.12:45: Mercury opposition Jupiter 25.03.2017 h.10:17: Sun conjunction Venus 26.03.2017 h.08:37: Mercury conjunction Kora 26.03.2017 h.15:05: Mercury conjunction Uranus 27.03.2017 h.16:44: Mars sextile Neptune 29.03.2017 h.18:16: Mercury trine Saturn 30.03.2017 h.18:18: Jupiter square Pluto 31.03.2017 h.17:30: Mercury ingres Taurus 01.04.2017 h.23:18: Ceres quincunx Jupiter 02.04.2017 h.18:29: Ceres trine Pluto 03.04.2017 h.00:25: Venus ingres Pisces 05.04.2017 h.02:52: Mars quincunx Jupiter 06.04.2017 h.04:00: Mars trine Pluto 07.04.2017 h.21:38: Sun opposition Jupiter 08.04.2017 h.20:28: Venus square Saturn 09.04.2017 h.00:48: Sun square Pluto 10.04.2017 h.07:29: Mars conjunction Ceres 12.04.2017 h.22:13: Sun conjunction Kora 14.04.2017 h.05:30: Sun conjunction Uranus 17.04.2017 h.01:26: Venus sextile Mars 17.04.2017 h.12:43: Sun trine Saturn 18.04.2017 h.02:13: Mars quincunx Saturn 19.04.2017 h.21:26: Sun ingres Taurus 20.04.2017 h.05:53: Sun conjunction Mercury 20.04.2017 h.17:37: Mercury ingres Aries 21.04.2017 h.10:31: Mars ingres Gemini 21.04.2017 h.11:08: Venus square Saturn 23.04.2017 h.14:35: Ceres quincunx Saturn 24.04.2017 h.08:15: Mercury trine Saturn 28.04.2017 h.13:13: Venus ingres Aries 28.04.2017 h.14:49: Mercury conjunction Uranus 29.04.2017 h.15:39: Ceres ingres Gemini 04.05.2017 h.00:50: Sun sextile Neptune 05.05.2017 h.07:59: Sun quincunx Jupiter 09.05.2017 h.18:23: Sun trine Pluto 10.05.2017 h.05:19: Mercury conjunction Uranus 11.05.2017 h.17:51: Mars square Neptune 11.05.2017 h.20:14: Mercury trine Saturn 12.05.2017 h.10:18: Mars trine Jupiter 16.05.2017 h.04:06: Mercury ingres Taurus 17.05.2017 h.05:28: Sun quincunx Saturn 17.05.2017 h.08:36: Jupiter quincunx Neptune 19.05.2017 h.06:14: Saturn trine Uranus 19.05.2017 h.13:05: Mars quincunx Pluto 19.05.2017 h.14:11: Venus opposition Jupiter 20.05.2017 h.20:30: Sun ingres Gemini 25.05.2017 h.16:21: Venus square Pluto 26.05.2017 h.02:59: Mars sextile Kora 27.05.2017 h.19:17: Mercury quincunx Jupiter 28.05.2017 h.07:03: Mercury sextile Neptune 29.05.2017 h.06:54: Mars opposition Saturn 30.05.2017 h.16:08: Venus conjunction Kora 31.05.2017 h.02:39: Mars sextile Uranus 31.05.2017 h.12:02: Mercury trine Pluto 31.05.2017 h.19:59: Ceres trine Jupiter 01.06.2017 h.15:23: Venus trine Saturn 02.06.2017 h.22:32: Ceres square Neptune 03.06.2017 h.07:31: Venus conjunction Uranus 03.06.2017 h.16:12: Sun trine Jupiter 04.06.2017 h.07:24: Mercury quincunx Saturn 04.06.2017 h.16:13: Sun square Neptune 04.06.2017 h.16:15: Mars ingres Cancer 06.06.2017 h.00:15: Sun conjunction Ceres 06.06.2017 h.07:26: Venus ingres Taurus 06.06.2017 h.22:15: Mercury ingres Gemini 09.06.2017 h.11:56: Sun quincunx Pluto 09.06.2017 h.15:40: Venus sextile Mars 13.06.2017 h.15:44: Mercury trine Jupiter 13.06.2017 h.17:32: Ceres quincunx Pluto 14.06.2017 h.03:28: Mercury square Neptune 14.06.2017 h.15:36: Sun sextile Kora 15.06.2017 h.10:17: Sun opposition Saturn 16.06.2017 h.05:35: Mercury quincunx Pluto 16.06.2017 h.20:55: Mercury conjunction Ceres 18.06.2017 h.13:54: Mercury sextile Kora 18.06.2017 h.18:47: Sun sextile Uranus 18.06.2017 h.19:07: Mercury opposition Saturn 19.06.2017 h.11:49: Venus quincunx Jupiter 20.06.2017 h.08:25: Venus sextile Neptune 20.06.2017 h.09:30: Mercury sextile Uranus 21.06.2017 h.04:24: Sun ingres Cancer 21.06.2017 h.09:57: Mercury ingres Cancer 21.06.2017 h.14:14: Sun conjunction Mercury 24.06.2017 h.08:59: Venus trine Pluto 24.06.2017 h.20:46: Saturn trine Kora 25.06.2017 h.06:07: Mars square Jupiter 25.06.2017 h.15:04: Ceres opposition Saturn 25.06.2017 h.18:25: Ceres sextile Kora 26.06.2017 h.06:18: Mars trine Neptune 27.06.2017 h.18:20: Mercury square Jupiter 28.06.2017 h.00:22: Mercury trine Neptune 28.06.2017 h.19:50: Mercury conjunction Mars 29.06.2017 h.01:07: Venus quincunx Saturn 30.06.2017 h.00:35: Mercury opposition Pluto 02.07.2017 h.11:29: Mercury quincunx Saturn 02.07.2017 h.12:02: Mars opposition Pluto 02.07.2017 h.18:25: Mercury square Kora 05.07.2017 h.00:11: Venus ingres Gemini 05.07.2017 h.00:51: Mercury square Uranus 05.07.2017 h.04:19: Jupiter quincunx Neptune 06.07.2017 h.00:19: Mercury ingres Leo 06.07.2017 h.00:45: Sun trine Neptune 06.07.2017 h.02:43: Sun square Jupiter 06.07.2017 h.05:06: Ceres sextile Uranus 07.07.2017 h.13:18: Mercury sextile Venus 09.07.2017 h.10:08: Mars quincunx Saturn 10.07.2017 h.04:35: Sun opposition Pluto 10.07.2017 h.11:44: Ceres ingres Cancer 11.07.2017 h.00:43: Mars square Kora 14.07.2017 h.06:19: Mercury quincunx Neptune 14.07.2017 h.18:29: Sun quincunx Saturn 14.07.2017 h.20:45: Mercury sextile Jupiter 16.07.2017 h.05:05: Sun square Kora 16.07.2017 h.19:50: Mercury quincunx Pluto 17.07.2017 h.14:33: Venus square Neptune 18.07.2017 h.01:36: Mars square Uranus 18.07.2017 h.20:08: Venus trine Jupiter 19.07.2017 h.19:15: Mercury trine Saturn 20.07.2017 h.12:19: Mars ingres Leo 21.07.2017 h.00:16: Venus quincunx Pluto 21.07.2017 h.00:25: Sun square Uranus 21.07.2017 h.00:41: Mercury trine Kora 22.07.2017 h.15:15: Sun ingres Leo 24.07.2017 h.14:53: Venus opposition Saturn 24.07.2017 h.16:32: Mercury trine Uranus 25.07.2017 h.23:40: Mercury ingres Virgo 26.07.2017 h.06:44: Venus sextile Kora 27.07.2017 h.00:56: Sun conjunction Mars 30.07.2017 h.08:03: Venus sextile Uranus 31.07.2017 h.14:53: Venus ingres Cancer 04.08.2017 h.18:48: Jupiter square Pluto 05.08.2017 h.21:31: Sun quincunx Neptune 09.08.2017 h.20:10: Sun quincunx Pluto 10.08.2017 h.09:02: Mercury sextile Venus 10.08.2017 h.13:30: Mars quincunx Neptune 10.08.2017 h.21:24: Sun sextile Jupiter 12.08.2017 h.04:04: Ceres trine Neptune 12.08.2017 h.05:17: Venus trine Neptune 12.08.2017 h.05:57: Venus conjunction Ceres 13.08.2017 h.21:06: Sun trine Saturn 15.08.2017 h.11:17: Venus opposition Pluto 16.08.2017 h.10:36: Mars quincunx Pluto 16.08.2017 h.11:55: Sun trine Kora 17.08.2017 h.06:39: Venus square Jupiter 18.08.2017 h.18:55: Venus quincunx Saturn 20.08.2017 h.16:41: Mars sextile Jupiter 20.08.2017 h.22:56: Venus square Kora 21.08.2017 h.06:21: Sun trine Uranus 21.08.2017 h.10:02: Ceres opposition Pluto 22.08.2017 h.13:20: Mars trine Saturn 22.08.2017 h.22:20: Sun ingres Virgo 24.08.2017 h.19:01: Venus square Uranus 26.08.2017 h.04:29: Venus ingres Leo 26.08.2017 h.13:50: Mars trine Kora 26.08.2017 h.20:42: Sun conjunction Mercury 27.08.2017 h.12:15: Jupiter sextile Saturn 31.08.2017 h.15:26: Ceres quincunx Saturn 31.08.2017 h.15:27: Mercury ingres Leo 02.09.2017 h.12:13: Mars trine Uranus 03.09.2017 h.09:37: Mercury conjunction Mars 04.09.2017 h.05:58: Ceres square Jupiter 05.09.2017 h.05:27: Sun opposition Neptune 05.09.2017 h.09:34: Mars ingres Virgo 05.09.2017 h.21:32: Venus quincunx Neptune 07.09.2017 h.01:16: Ceres square Kora 09.09.2017 h.07:22: Venus quincunx Pluto 09.09.2017 h.10:45: Sun trine Pluto 09.09.2017 h.18:02: Jupiter opposition Kora 10.09.2017 h.02:51: Mercury ingres Virgo 13.09.2017 h.00:49: Venus trine Saturn 14.09.2017 h.02:58: Sun square Saturn 14.09.2017 h.19:20: Venus trine Kora 15.09.2017 h.19:43: Venus sextile Jupiter 16.09.2017 h.06:48: Sun quincunx Kora 16.09.2017 h.19:01: Mercury conjunction Mars 17.09.2017 h.22:24: Ceres square Uranus 18.09.2017 h.04:26: Venus trine Uranus 20.09.2017 h.01:15: Venus ingres Virgo 20.09.2017 h.03:49: Mercury opposition Neptune 20.09.2017 h.10:20: Sun quincunx Uranus 22.09.2017 h.00:44: Sun sextile Ceres 22.09.2017 h.18:01: Mercury trine Pluto 22.09.2017 h.20:01: Sun ingres Libra 24.09.2017 h.05:41: Ceres ingres Leo 24.09.2017 h.19:49: Mars opposition Neptune 25.09.2017 h.14:35: Mercury square Saturn 26.09.2017 h.11:07: Mercury quincunx Kora 28.09.2017 h.04:25: Jupiter opposition Uranus 28.09.2017 h.13:55: Mercury quincunx Uranus 30.09.2017 h.00:11: Venus opposition Neptune 30.09.2017 h.00:42: Mercury ingres Libra 01.10.2017 h.09:36: Mercury sextile Ceres 01.10.2017 h.23:36: Mars trine Pluto 03.10.2017 h.19:09: Venus trine Pluto 05.10.2017 h.03:08: Sun quincunx Neptune 05.10.2017 h.16:53: Venus conjunction Mars 06.10.2017 h.17:44: Mercury quincunx Neptune 08.10.2017 h.12:53: Venus square Saturn 08.10.2017 h.20:53: Sun conjunction Mercury 09.10.2017 h.02:01: Venus quincunx Kora 09.10.2017 h.12:26: Mercury square Pluto 10.10.2017 h.00:11: Sun square Pluto 10.10.2017 h.13:20: Jupiter ingres Scorpio 11.10.2017 h.13:37: Mars square Saturn 11.10.2017 h.21:03: Venus quincunx Uranus 12.10.2017 h.06:09: Mars quincunx Kora 13.10.2017 h.03:02: Mercury sextile Saturn 13.10.2017 h.07:30: Mercury opposition Kora 14.10.2017 h.10:11: Venus ingres Libra 15.10.2017 h.07:51: Mercury opposition Uranus 16.10.2017 h.11:13: Sun sextile Saturn 16.10.2017 h.11:58: Sun opposition Kora 16.10.2017 h.19:52: Saturn trine Kora 17.10.2017 h.07:58: Mercury ingres Scorpio 17.10.2017 h.10:02: Mars quincunx Uranus 18.10.2017 h.08:54: Mercury conjunction Jupiter 19.10.2017 h.17:34: Sun opposition Uranus 21.10.2017 h.13:48: Venus sextile Ceres 22.10.2017 h.18:28: Mars ingres Libra 23.10.2017 h.03:52: Mercury square Ceres 23.10.2017 h.05:26: Sun ingres Scorpio 23.10.2017 h.20:11: Venus quincunx Neptune 24.10.2017 h.15:55: Mercury trine Neptune 26.10.2017 h.18:09: Sun conjunction Jupiter 28.10.2017 h.03:20: Venus square Pluto 28.10.2017 h.03:24: Mercury sextile Pluto 31.10.2017 h.12:15: Ceres quincunx Neptune 01.11.2017 h.04:01: Mercury quincunx Kora 02.11.2017 h.00:11: Venus opposition Kora 03.11.2017 h.01:02: Mercury quincunx Uranus 03.11.2017 h.08:31: Venus sextile Saturn 03.11.2017 h.19:22: Sun trine Neptune 04.11.2017 h.05:02: Venus opposition Uranus 04.11.2017 h.22:31: Sun square Ceres 05.11.2017 h.19:18: Mercury ingres Saggitarius 07.11.2017 h.11:38: Venus ingres Scorpio 09.11.2017 h.12:12: Sun sextile Pluto 10.11.2017 h.00:10: Mars quincunx Neptune 11.11.2017 h.09:44: Saturn trine Uranus 13.11.2017 h.08:15: Venus conjunction Jupiter 13.11.2017 h.22:47: Mercury square Neptune 15.11.2017 h.05:15: Sun quincunx Kora 15.11.2017 h.12:24: Mars sextile Ceres 16.11.2017 h.15:20: Venus trine Neptune 16.11.2017 h.18:18: Mercury trine Ceres 17.11.2017 h.14:03: Sun quincunx Uranus 17.11.2017 h.14:24: Mercury sextile Mars 19.11.2017 h.12:15: Mars square Pluto 20.11.2017 h.02:14: Venus square Ceres 21.11.2017 h.11:29: Venus sextile Pluto 22.11.2017 h.03:04: Sun ingres Saggitarius 23.11.2017 h.05:46: Mercury trine Kora 25.11.2017 h.10:56: Mercury trine Uranus 25.11.2017 h.18:28: Venus quincunx Kora 27.11.2017 h.11:48: Venus quincunx Uranus 28.11.2017 h.02:54: Mars opposition Kora 28.11.2017 h.06:58: Mercury conjunction Saturn 01.12.2017 h.09:13: Venus ingres Saggitarius 01.12.2017 h.10:05: Mars opposition Uranus 03.12.2017 h.02:19: Jupiter trine Neptune 03.12.2017 h.11:43: Sun square Neptune 06.12.2017 h.12:05: Mercury conjunction Saturn 06.12.2017 h.15:57: Mercury sextile Mars 06.12.2017 h.21:20: Mars sextile Saturn 09.12.2017 h.08:59: Mars ingres Scorpio 09.12.2017 h.21:58: Sun trine Ceres 10.12.2017 h.09:28: Mercury trine Uranus 10.12.2017 h.13:47: Venus square Neptune 11.12.2017 h.21:47: Mercury trine Kora 13.12.2017 h.01:48: Sun conjunction Mercury 14.12.2017 h.15:22: Sun trine Kora 15.12.2017 h.08:03: Mercury trine Ceres 15.12.2017 h.14:08: Mercury conjunction Venus 15.12.2017 h.20:18: Venus trine Ceres 16.12.2017 h.11:27: Sun trine Uranus 19.12.2017 h.12:15: Venus trine Kora 20.12.2017 h.04:48: Saturn ingres Capricorn 20.12.2017 h.23:13: Venus trine Uranus 21.12.2017 h.16:27: Sun ingres Capricorn 21.12.2017 h.21:08: Sun conjunction Saturn 25.12.2017 h.05:25: Venus ingres Capricorn 25.12.2017 h.17:55: Venus conjunction Saturn 28.12.2017 h.05:58: Mars trine Neptune 31.12.2017 h.10:51: Mercury trine Ceres

Sunday, January 15, 2012


                               


Services Offered by Astrologer Brijesh kurup

Jyothisham

Sri. Brijesh kurup  is an expert in horoscope calculations and predictions based on birth times and star positions. He provides consultation services for horoscope related queries or predictions.

Jaathakam

The horoscope is a document defining brief prediction of life of a person based upon the planetory positions at the exact time of his birth. Usually this is written at very early age, but can be written at any time, if the exact date and time of birth, as well as place of birth are known.

Prasnam

Kavidi Prasnam - Kudumba Prasnam (related to family affairs), Manushika Prasnam (related to personal affairs), Devaprasnam (related to family/ancestral temples)

Medical Jyothisham

Predictions of diseases and disorders to body organs or areas on basis of planetory positions at time of birth, or current planetory positions and motion, and suitable remedies and precautions.

Gem Consulting

Selection and wearing for suitable gem stones matching with zodiac/planetory positions and birth stars, improve success, prosperity, happiness, integrity at home, education and health.

Numerology

Calculation of lucky numbers, suggesting lucky names, change of spellings, names for business organizations, homes, according to date of birth of concerned person.

Vaasthu Consulting

Calculation of floor spaces, verification of position and distribution of room partitions, directions, water flow, etc. for homes, offices, new constructions or alterations.

Pendulum Astrology

Using Pendulum for determining negative and positive spaces within a building or home or empty land area, or determining diseases in human body.

Thanthik/Manthrik Poojas/Homam

Poojas for achieving goals and success in ventures, poojas and returns against ill-fate and problems due to planets and positions, prathishta rituals at temples, poojas for family/ancestral problems or doshas, effects of negative energies or evil spirits, parihara poojas, empowering self-protection amulets (elassu or yantram) with magical powers, yanthram for protecting home and family, body, yanthrams for attaining good job, or securing jobs, or getting deserved promotions and salary hikes with no hinderances, etc. Parihara (solution) poojas will be performed at temples